ഇന്നലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിർണായകമായി എന്ന് കരുതുന്നില്ല ഓസ്ട്രേലിയൻ പേസേർ ഹേസിൽവുഡ്. ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് കോഹ്‌ലിയുടെ ക്യാച്ച് കൈവിടുമ്പോൾ കോഹ്ലിക്ക് 12 റൺസ് മാത്രമെ ഉണ്ടായുരുന്നുള്ളൂ. കോഹ്ലി പിന്നീട് 85 റൺസ് എടുത്താണ് പുറത്തായത്.
“ഞാൻ കോഹ്ലിയുടെ ക്യാച് വഴിത്തിരിവായി എന്ന് വിചാരിക്കുന്നില്ല, ആ ക്യാച്ച് ഡ്രോപ്പ് ചെയ്യുമ്പോൾ കളി തുടക്കത്തിൽ മാത്രം ആയിരുന്നു, അപ്പോൾ പുതിഉഅ പന്ത് വേണ്ടത്ര സ്വിങ് ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. സ്പിൻ കളിക്കാൻ ഇന്ത്യക്ക് ബുദ്ധിമുട്ട് ആയിരിക്കുമെന്നും ഞങ്ങൾക്കറിയാമായിരുന്നു.” ഹേസിൽവുഡ് പറയുന്നു.
എന്നാൽ കോഹ്ലിയുടെയും രാഹുലിന്റെയും കൂട്ടുകെട്ട് വളർന്നത് തിരിച്ചടിയായി. 200 പ്രതിരോധിക്കാൻ ഇറങ്ങുയ ഞങ്ങൾ ഒരു നല്ല ജോലി ചെയ്തുവെന്ന് ഞാൻ കരുതി, ”ഹേസിൽവുഡ് പറഞ്ഞു.
ആ ക്യാച്ച് കാരിക്ക് അവിടെ എത്താൻ കഴിയുമെന്ന് ഞാൻ കരുതിയില്ല എന്നും അത് മിച്ചിന്റെ ക്യാച്ച് തന്നെ ആയിരുന്നു എന്നും ഓസ്ട്രേലിയൻ പേസർ പറഞ്ഞു.