ടൈം വെയിസ്റ്റ് ചെയ്യുന്ന ചാമ്പ്യൻസ്, മുംബൈ സിറ്റിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ

Newsroom

മുംബൈ സിരിക്ക് എതിരെ രൂക്ഷ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ കരോലിസ് സ്ങ്കിങ്കിസ്. ഇന്ന് മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് മുംബൈ സിറ്റി വിജയിച്ചിരുന്നു. ലീഡിൽ നിൽക്കെ കളിയുടെ അവസാനം മുംബൈ സിറ്റി സമയം കളയാൻ ഉപയോഗിച്ച ടാക്ടിക്സുകളെ ആണ് ജരോലിസ് സ്കിങ്കിസ് പരിഹസിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് 23 10 08 20 54 05 038

അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ മുംബൈ സിറ്റിയെ “Time wasting Champions” എന്ന് വിശേഷിപ്പിച്ചു. മുംബൈ സിറ്റി സമയം കളയുന്നതിൽ ആണ് ചാമ്പ്യൻസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇന്ന് മത്സരത്തിൽ 10 മിനുട്ടോളം ഇഞ്ച്വറി ടൈം അനുവദിക്കേണ്ടി വന്നിരുന്നു. ആ ഇഞ്ച്വറി ടൈമിലും സമയം കളയാനായി ഫൗളുകൾ ചെയ്യുകയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകോപിപ്പിക്കുകയുമണ് മുംബൈ സിറ്റി ചെയ്തത്. ഇതാകാം കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടറുടെ ഇത്തരത്തിൽ ഒരു പ്രതികരണത്തിന് കാരണം.