നസീം ഷായുടെ ശസ്ത്രക്രിയ കഴിഞ്ഞു, പാകിസ്താൻ താരങ്ങൾക്ക് ലോകകപ്പിൽ ആശംസ നേർന്ന് താരം

Newsroom

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇന്നലെ പാകിസ്താൻ ആരാധകർക്കും ക്രിക്കറ്റ് ടീമിനു ഒരു വീഡിയോ സന്ദേശം അയച്ചു. താൻ സുഖം പ്രാപിക്കുക ആണെന്നും പാകിസ്താൻ ടീമിന് ഈ ലോകകപ്പിൽ എല്ലാ ആശംസകളും നേരുന്നു എന്നും നസീം ഷാ പറഞ്ഞു.

നസീം 23 10 05 11 33 19 589

ഏഷ്യ കപ്പിൽ ഇന്ത്യക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നസീമിന് പരിക്കേറ്റത്. നസീമിന്റെ അഭാവത്തിൽ ഹസൻ അലിയെ പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും ഹസൻ അലിയും ആണ് ഇപ്പോൾ പാകിസ്താന്റെ പ്രധാന ബൗളിംഗ് ചോഴ്സ്. എന്നാൽ നസീം ഷാക്ക് പരിക്കേറ്റ ശേഷം പാകിസ്താന് ഒരൊറ്റ നല്ല ബൗളിംഗ് പ്രകടനം നടത്താൻ ആയിട്ടില്ല. നാളെ നെതർലന്റ്സിനെതിരെ ആണ് പാകിസ്താന്റെ ഉദ്ഘാടന മത്സരം.