വരാനിരിക്കുന്ന ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 നേടാനുള്ള ഫേവറിറ്റുകൾ ഇംഗ്ലണ്ട് ആണെന്ന് ഗവാസ്കർ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് തന്നെ കിരീടം ഉയർത്താൻ ആണ് ഏറ്റവും സാധ്യത എന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ഇംഗ്ലണ്ട് ഈ ലോകകപ്പിനും മികച്ച ടീമുമായാണ് വരുന്നത്.
“നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ആണ് ഫേവർദിറ്റ്, അവരുടെ കഴിവുകൾ തന്നെ ആൺ കാരണം.” ഗവാസ്കർ പറയുന്നു. “ടോപ് ഓർഡറിന് ഒപ്പം, ബാറ്റിംഗ് ഓർഡറിൽ, അവർക്ക് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളി മാറ്റാൻ കഴിയുന്ന രണ്ടോ മൂന്നോ ലോകോത്തര ഓൾറൗണ്ടർമാരുണ്ട്.. അവർക്ക് വളരെ മികച്ച ബൗളിംഗ് ലൈനപ്പ് ഉണ്ട്, പരിചയസമ്പന്നരായ ഒരു ബൗളിംഗ് ലൈനപ്പ് ഉണ്ട്, അതിനാൽ ഇപ്പോൾ എന്റെ പുസ്തകത്തിൽ തീർച്ചയായും അവർ ആണ് ഫേവറിറ്റ്സ്” ഗവാസ്കർ പറഞ്ഞു.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒക്ടോബർ 5ന് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടാൻ ഇരിക്കുകയാണ്..