മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം ആന്റണി തിരികെ ഇംഗ്ലണ്ടിലേക്ക് എത്തി. അവസാന രണ്ട് ആഴ്ചയായി താരം ബ്രസീലിൽ ആയിരുന്നു. ബ്രസീലിലെ അന്വേഷണ സംഘം താരത്തെ വിശദമാായി ചോദ്യം ചെയ്തു. ഇനി ചോദ്യം ചെയ്യൽ ഇല്ല എന്നതിനാൽ ബ്രസീൽ പോലീസ് താരത്തെ പോകാൻ അനുവദിക്കുകയായിരുന്നു. പോലീസ് അന്വേഷണവും അതുമായി ബന്ധപ്പെട്ട നടപടികളും ബ്രസീലിൽ തുടരും.
തന്റെ മുൻ കാമുകിയെ ആക്രമിച്ച കുറ്റത്തിന് ആന്റണിക്ക് എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ബ്രസീൽ ദേശീയ ടീമും മാഞ്ചസ്റ്റർ ടീമും താരത്തെ മാറ്റി നിർത്തിയിരിക്കുകയാണ്. ആന്റണി ഇംഗ്ലണ്ടിൽ എത്തിയാൽ മാഞ്ചസ്റ്റർ പോലീസും ആന്റണിയെ ചോദ്യൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
ആന്റണിയുടെ മുൻ കാമുകി ഗബ്രിയേല കവാലിൻ നടത്തിയ ആരോപണങ്ങൾ ബ്രസീലിയൻ മാധ്യമമായ യുഒഎൽ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിൻ ആരോപിച്ചു. ഗർഭിണി ആയിരിക്കെ ആക്രമിച്ചു എന്നും കയ്യിൽ ആയത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നുൻ ഹെഡ് ബട്ട് ചെയ്തു എന്നും അവർ പരാതിയിൽ പറയുന്നു. ആന്റണി ഇത് നിഷേധിക്കുന്നു എങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.
ആന്റണിക്ക് എതിരെ മൂന്നോളം സ്ത്രീകൾ സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. താരം ഇപ്പോൾ അനിശ്ചിത കാലത്തേക്ക് യുണൈറ്റഡ് ടീമിൽ നിന്ന് പുറത്ത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലീസ് കൂടെ ചോദ്യം ചെയ്തു കഴിഞ്ഞാൽ ആന്റണി ക്ലബിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ട്.