ഏഷ്യൻ ഗെയിംസിൽ മ്യാൻമറിനോട് സമനില വഴങ്ങി ഇന്ത്യ, അവസാന പതിനാറിലേക്ക് യോഗ്യത നേടി

Wasim Akram

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ അവസാന പതിനാറിലേക്ക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം. മ്യാൻമറിനോട് 1-1 നു സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമത് ആയാണ് അവസാന പതിനാറിലേക്ക് കടന്നത്. അടുത്ത റൗണ്ടിൽ സൗദി അറേബ്യയെ ആണ് ഇന്ത്യ നേരിടുക. ഇന്ത്യ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഇടക്ക് മ്യാൻമർ ഇന്ത്യൻ പ്രതിരോധത്തെ പരീക്ഷിച്ചു.

ഇന്ത്യ

റഹിം അലിയെ വീഴ്ത്തിയതിന് 21 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിൽ എത്തിയത്. രണ്ടാം പകുതിയിൽ സമനിലക്ക് ആയി മ്യാൻമർ നന്നായി കളിച്ചു, അതേസമയം അവസരങ്ങൾ മുതലാക്കാൻ ഇന്ത്യക്കും ആയില്ല. 74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹാൻ ഹിത്വെയാണ് മ്യാൻമറിന്റെ സമനില ഗോൾ നേടിയത്.