ലോകകപ്പിൽ ഇഷൻ കിഷനെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനം ആണെന്ന് അശ്വിൻ. സഞ്ജു സാംസണ് മേലെ ഇഷാൻ കിഷനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് ചർച്ചകൾ പോലും ആവശ്യില്ല എന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

“നമ്മൾ ഇത് ഇഷാൻ vs സാംസൺ സംവാദങ്ങൾ ശരിയായ കോണിൽ നിന്ന് നോക്കണം. സഞ്ജു സാംസണെയും ഇഷാൻ കിഷനെയും നോക്കുകയാണെങ്കിൽ, ഇഷാൻ നിരവധി റോൾ ചെയ്യാൻ കഴിയുന്ന താരമാണ്. അതിനാൽ ഇവർ തമ്മിൽ മത്സരമില്ല എന്നാണ് തനിക്ക് പറയാൻ ഉള്ളത്.” അശ്വിൻ പറഞ്ഞു.
“ഇഷന്‍ ബാറ്റിംഗ് ഓപ്പൺ ചെയ്യാനും കഴിയും. നിങ്ങൾ 15 അംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പർ ആവശ്യമാണ്. ഇഷാൻ കിഷൻ ഒരു ബാക്കപ്പ് ഓപ്പണർ കൂടിയാണ്. അതിനാൽ, അവൻ 2-ഇൻ-1 കളിക്കാരനാണ്. ഇപ്പോൾ, അവൻ നിങ്ങളുടെ ബാക്കപ്പ് നമ്പർ 5 കൂടിയാണ്. അവിടെയും അദ്ദേഹം റൺസ് നേടിയിട്ടുണ്ട്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു














