മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയ്ക്ക് മുന്നിൽ ഒരു ദീർഘകാല കരാർ വെച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2028വരെ താരത്തെ നിലനിർത്തുന്ന ഒരു കരാർ താരം ഒപ്പുവെക്കും എന്ന് ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓൾഡ് ട്രാഫോർഡിൽ എറിക് ടെൻ ഹാഗ് എത്തിയ ശേഷം ഏറെ മെച്ചപ്പെടാൻ ബിസാകയ്ക്ക് ആയിരുന്നു. ഇപ്പോൾ ടീമിലെ റൈറ്റ് ബാക്കിലെ ആദ്യ ഓപ്ഷനും ബിസാകയാണ്.
25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കിൽ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നിൽക്കുന്നുണ്ട്.
ഇപ്പോൾ ബിസാക തന്റെ കരാറിലെ അവസാന വർഷത്തിലാണ്, ക്ലബ്ബിന് ഇത് ഒരു സീസണിൽ കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്. എന്നാൽ അതിനു പലരം പുതിയ ദീർഘകാല കരാർ ആണ് യുണൈറ്റഡ് മാനേജ്മെന്റ് ചർച്ച ചെയ്യുന്നത്. ഈ സീസണിലെ യുണൈറ്റഡിന്റെ ആദ്യ നാലു മത്സരങ്ങളിലും ബിസാക ആയി റൈറ്റ് ബാക്കിൽ സ്റ്റാർട് ചെയ്തത്.