യുവതാരം ബർകോലയെ പി എസ് ജി സ്വന്തമാക്കുന്നു

Newsroom

20-കാരനായ ഫ്രഞ്ച് യുവ ഇന്റർനാഷണൽ ബ്രാഡ്‌ലി ബർകോല പി എസ് ജിയിൽ എത്താൻ സാധ്യത. ലിയോണിന്റെ താരത്തിനായി പി എസ് ജി 45 മില്യന്റെ ഓഫർ സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയുടെ ഓഫർ ലിയോൺ സ്വീകരിക്കാൻ ആണ് സാധ്യത. നേരത്തെ 60 മില്യൺ അവർ ആവശ്യപ്പെട്ടിരുന്നു എങ്കിലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ പോകുന്ന സാഹചര്യത്തിൽ താരത്തെ പെട്ടെന്ന് വിൽക്കാൻ ആണ് ക്ലബ് നോക്കുന്നത്.

Picsart 23 08 31 00 38 29 596

45 മില്യൺ ട്രാൻസ്ഫർ വിൻഡോക്ക് ഒപ്പം 10% സെൽ ഓൺ ക്ലോസും ലിയോണിന് ലഭിക്കും. ബാർകോളയ്ക്ക് ആയി ചെൽസിയും നേരത്തെ രംഗത്ത് ഉണ്ടായിരുന്നു. 29കാരനായ അറ്റാക്കിംഗ് താരം ലിയോണായി ഇതിനകം നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലിയോണിന്റെ യൂത്ത് ടീമുകളിലൂടെ തന്നെയാണ് താരം വളർന്നു വന്നത്.

ഫ്രാൻസ് അണ്ടർ 21 ടീമിനായും കളിച്ചിട്ടുണ്ട്. ജൂണിൽ തന്നെ പി എസ് ജിയും ബാർകോളയും തമ്മിൽ കരാർ ധാരണയിൽ എത്തിയിരുന്നു.