നീരജ് ചോപ്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലെറ്റ് താൻ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്. ഒളിമ്പിക് ഗോൾഡ് നേടിയ, ഡയമണ്ട് ലീഗിൽ ഒന്നാമതായ നീരജ് ചോപ്ര ഇന്ന് പുതിയ ഒരു ചരിത്രം കൂടെ കുറിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറി. ബുഡാപസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണ്ണം ഉറപ്പിച്ചത്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് ഒരു ഫൗൾ ത്രോയോടെ ആണ് നീരജ് ചോപ്ര തുടങ്ങിയത്. എന്നാൽ രണ്ടാം ത്രോയിൽ നീരജ് ചോപ്ര ആ നിരാശ തീർത്തു. 88.17 മീറ്റർ എറിഞ്ഞു കൊണ്ട് നീരജ് ചോപ്ര ഒന്നാം സ്ഥാനത്തേക്ക് കയറി. നീരജിന്റെ മൂന്നാം ത്രോ 86.32 മീറ്റർ ആയിരുന്നു.
ഫൈനൽ റൗണ്ടിലെ നീരജിന്റെ നാലാം ത്രോ 84.64 ആയിരുന്നു. അഞ്ചാം ത്രോയിൽ 87.73ഉം നീരജ് എറിഞ്ഞു. നദീമിന് അവസാന ത്രോയിലും നീരജിനെ മറികടക്കാൻ ആവത്തതോടെ നീരജ് ഗോൾദ് ഉറപ്പിച്ചു.
പാകിസ്താന്റെ നദീം 87.82 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ കിഷോർ ജെന 84.77 മീറ്ററും ഡി പി മനു 84.14 മീറ്ററും എറിഞ്ഞത് അവരുടെ ഫൈനലിലെ മികച്ച ദൂരം കുറിച്ചു. കിശോർ അഞ്ചാമതും മനു ആറാമതും ഫിനിഷ് ചെയ്തു.