ഏഷ്യാ കപ്പ് മത്സരങ്ങൾ കാണാൻ ബിസിസിഐ ഉന്നത ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലേക്ക് പോകും. 2008നു ശേഷം ഇതാദ്യമായാകും ബി സി സി ഐ പ്രതിനിധികൾ പാകിസ്താനിലേക്ക് യാത്രയാകുന്നത്. ഓഗസ്‌റ്റ് 30-ന് ആണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. 13 കളികളിൽ 4 എണ്ണം മാത്രമെ പാകിസ്താനിൽ നടക്കുന്നുള്ളൂ. ബാക്കി മത്സരങ്ങൾ ശ്രീലങ്കയിലാകും നടക്കുക. .
ബിസിസിഐയുടെ എല്ലാ പ്രധാന ഭാരവാഹികൾക്കും പിസിബി ക്ഷണം ഉണ്ടായിരുന്നു. എങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റും മാത്രമെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകുന്നുള്ളൂ. സെപ്തംബർ 2 ന് പല്ലേക്കലെയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനായി പ്രസിഡന്റ് ബിന്നിയും വൈസ് പ്രസിഡന്റ് ശുക്ലയും സെക്രട്ടറി ജയ് ഷായും ശ്രീലങ്കയിലെത്തും. മൂവരും സെപ്റ്റംബർ 3ന് ഇന്ത്യയിൽ തിരിച്ചെത്തും, അതിനുശേഷം ബിസിസിഐ പ്രസിഡന്റും വൈസ് പ്രസിഡന്റും പാകിസ്താനിലേക്ക് യാത്ര ചെയ്യും.