അൽ അഹ്ലിയുടെ ഓഫർ വേണ്ടെന്നു വെച്ച് ഡി പോൾ!!

Newsroom

അർജന്റീനിയൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാനുള്ള സൗദി ക്ലബായ അൽ അഹ്ലിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. അൽ അഹ്ലി ഓഫർ ചെയ്ത കരാർ ഡി പോൾ നിരസിച്ചതായാണ് റിപ്പോർട്ട്. യൂറോപ്യൻ ഫുട്ബോളിൽ തുടരാൻ ആണ് ആഗ്രഹം എന്ന് ഡി പോൽ അറിയിച്ചു. അൽ ഹ്ലി അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. 35 മില്യന്റെ ഒരു ബിഡ് അവർ സ്പാനിഷ് ക്ലബിനു മുന്നിൽ സമർപ്പിക്കുകയും ചെയ്തു.

Picsart 23 08 21 18 01 28 262

ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 29കാരൻ 2021 മുതൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ഉണ്ട്. ഇറ്റാലിയൻ ക്ലബായ ഉദിനെസെയിൽ നിന്നാണ് താരം അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. റോഡ്രിഗോ ഡി പോളിന് 2026വരെയുള്ള കരാർ അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ട്. അൽ അഹ്ലിയുടെ ഓഫർ നിരസിച്ചു എങ്കിലും യൂറോപ്പിൽ നിന്ന് വേറെ ഓഫർ വന്നാൽ ഡി പോൾ പരിഗണിച്ചേക്കും.

അർജന്റീനയ്‌ക്കൊപ്പം കോപ അമേരിക്ക കിരീടവും ലോകകകപ്പും നേടിയ താരമാണ് ഡി പോൾ.