ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണൽ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയിൽ ഇന്റർ മയാമിക്ക് ഒപ്പം ലീഗ്സ് കപ്പ് കിരീടം മെസ്സി ഉയർത്തിയതോടെ, അർജന്റീനിയൻ മാസ്റ്റർ ലയണൽ മെസ്സി ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ കിരീടം നേടിയ ഫുട്ബോൾ താരമായി മാറി. തന്റെ മുൻ സഹതാരം ഡാനി ആൽവസിനൊപ്പം 43 ട്രോഫികൾ എന്ന നേട്ടത്തിൽ നിൽക്കുകയായിരുന്ന മെസ്സി ഇന്ന് 44ആം കിരീടം നേടി ഒറ്റയ്ക്ക് മുന്നിൽ എത്തി. പി എസ് ജിക്ക് ഒപ്പം ലീഗ് വൺ കിരീടം നേടിയപ്പോൾ ആയിരുന്നു മെസ്സി 43-ാം ട്രോഫിയുമായി ആൽവസിനൊപ്പം എത്തിയത്.
ഇന്ന് മയാമിക്ക് ഒപ്പം കിരീടം നേടിയതോടെ മെസ്സിക്ക് ഒപ്പം നിൽക്കാൻ ആരും ഇല്ലാതെയായി. ഇന്റർ മയാമി ക്ലബ് ചരിത്രത്തിലെ അദ്യ കിരീടം ആയിരുന്നു ഇന്നത്തേത്. ബാഴ്സലോണയിൽ ആണ് മെസ്സി തന്റെ കിരീടങ്ങളിൽ ഭൂരിഭാഗവും നേടിയത്. ബാഴ്സലോണക്ക് ഒപ്പം 10 ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അടക്കം മുപ്പതിയഞ്ച് കിരീടങ്ങൾ മെസ്സി ബാഴ്സലോണയിൽ നേടി. അർജന്റീനക്ക് ഒപ്പം ലോകകപ്പും കോപ അമേരിക്കയും നേടാനും മെസ്സിക്ക് ആയിരുന്നു.
44 – Messi 🇦🇷 becomes the footballer with most trophies EVER 🐐
Liga🏆🏆🏆🏆🏆🏆🏆🏆🏆🏆
SpanishCup 🏆🏆🏆🏆🏆🏆🏆
SpanishSuper 🏆🏆🏆🏆🏆🏆🏆🏆
UCL 🏆🏆🏆🏆
CWC 🏆🏆🏆
UEFASuper 🏆🏆🏆
Ligue 1 🏆🏆
FrenchSuper 🏆
Leagues Cup 🏆
WorldCup 🏆
CopaAmerica 🏆
Finalissima 🏆
Olympics 🏆
WC U20 🏆