ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ വിരാട് കോഹ്ലിക്ക് സമ്മാനമായി ഒരു ഡയമണ്ട് ബാറ്റ്. സൂറത്ത് ആസ്ഥാനമായുള്ള ഒരു വ്യവസായി ആണ് കോഹ്‌ലിയോട് തന്റെ ആരാധന പ്രകടിപ്പിക്കാൻ ആയി ഡയമണ്ട് കൊണ്ട് ഉണ്ടാക്കിയ ബാറ്റ് നിർമ്മിച്ചത്. 1.04 കാരറ്റ് വജ്രം പതിച്ച ബാറ്റ് ആണ് സമ്മാനമായി നൽകുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസമെടുത്ത് ആണ് ഡയമണ്ട് കൊണ്ടുള്ള ബാറ്റ് നിർമ്മിച്ചത്. വജ്രവ്യാപാരി സൂറത്തിലെ വലിയ ക്രിക്കറ്റ് ആരാധകനാണ് എന്ന് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 10 ലക്ഷം രൂപ ഈ ബാറ്റ് നിർമ്മിക്കാൻ അദ്ദേഹം ചിലവഴിച്ചു. ബാറ്റിന്റെ വീതി 15 എംഎം മുതൽ 5 എംഎം വരെയാണ് എന്നും റിപ്പോർട്ടിൽ ഉൺയ്യ്.
ഡയമണ്ട് ടെക്‌നോളജി വിദഗ്ധനും സൂറത്തിലെ ലെക്‌സസ് സോഫ്റ്റ്മാക് കമ്പനിയുടെ ഡയറക്ടറുമായ ഉത്പൽ മിസ്ത്രിയാണ് ഡയമണ്ട് ബാറ്റിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഈ ബാറ്റ് ഇപ്പോൾ സർട്ടിഫിക്കേഷനായി അയച്ചിട്ടുണ്ട്.