ലിയോ മെസ്സി തന്റെ സമീപകാല ഗോളുകൾ മാർവൽ സിനിമകളിലെ സൂപ്പർ ഹീറോസിന്റെ ചിഹ്നങ്ങളുമായായിരുന്നു ആഘോഷിച്ചിരുന്നത്. ഈ ഗോൾ ആഘോഷങ്ങൾ തന്റെ കുട്ടികൾക്ക് വേണ്ടി ആണെന്ന് മെസ്സി പറഞ്ഞു. തോർ, സ്പൈഡർമാർ, ബ്ലാക്ക് പാന്തർ കഥാപാത്രങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന സെൽബ്രേഷൻസ് മെസ്സി ഇതിനകം നടത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് മെസ്സി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞു.
“ആഘോഷങ്ങൾ കുട്ടികൾക്ക് വേണ്ടിയാണ്. എന്റെ മക്കൾ ഇപ്പോഴും അവധിയിലാണ്, അവർക്ക് ഇതുവരെ സ്കൂൾ ആരംഭിച്ചിട്ടില്ല, അതിനാൽ എല്ലാ രാത്രിയും ഞങ്ങൾ മാർവൽ സിനിമകൾ കാണുന്നു. അവരാണ് ഈ ആശയം കൊണ്ടുവന്നത്. അവർ എന്നോട് ഒരോ ഗോളും ഒരു സൂപ്പർഹീറോ ആയി ആഘോഷിക്കാൻ ആവശ്യപ്പെടുന്നു.” മെസ്സി പറഞ്ഞു.
ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം, വെറും 6 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ മെസ്സി നേടി കഴിഞ്ഞിട്ടുണ്ട്.