ബ്രൈറ്റൺ താരം മോയിസസ് കൈസെദോക്ക് പിന്നാലെ ചെൽസിയെ തിരഞ്ഞെടുത്ത് സൗതാപ്റ്റൺ താരം റോമിയോ ലാവിയയും. ദീർഘകാലം ചെൽസി പിന്തുടരുന്ന 19 കാരനായ ബെൽജിയം മധ്യനിര താരത്തെ സ്വന്തമാക്കാൻ 50 മില്യൺ പൗണ്ടും ആഡ് ഓണും ആദ്യം മുന്നോട്ട് വെച്ചത് ലിവർപൂൾ ആയിരുന്നു. എന്നാൽ ഇതേ ഓഫർ മുന്നോട്ട് വെച്ച ചെൽസിയുടെ ഓഫർ സ്വീകരിക്കാൻ മുൻ മാഞ്ചസ്റ്റർ സിറ്റി യുവതാരം തീരുമാനിക്കുക ആയിരുന്നു.
കഴിഞ്ഞ സീസണിലും തനിക്ക് ആയി രംഗത്ത് വന്ന താരത്തിനെ ഈ ട്രാൻസ്ഫർ വിപണിയിൽ എത്തിക്കാൻ നിരവധി ഓഫറുകൾ ആണ് ലിവർപൂൾ മുന്നോട്ട് വെച്ചത് എന്നാൽ ഇതൊക്കെ സൗതാപ്റ്റൺ നിരസിച്ചു. തുടർന്ന് ചെൽസി താരത്തിന് ആയി രംഗത്ത് വരിക ആയിരുന്നു. തുടർന്ന് ഇരു ടീമുകൾക്ക് ഇടയിൽ നടന്ന കിട മത്സരത്തിൽ ജയം ചെൽസി നേടുക ആയിരുന്നു. താരവും ആയി വ്യക്തിഗത കരാറിൽ ഉടൻ ധാരണയിൽ എത്താൻ ശ്രമിക്കുന്ന ചെൽസി ഉടൻ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.