കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് മത്സരങ്ങൾ ഓഗസ്റ്റ് 19 മുതൽ

Newsroom

കേരള പ്രീമിയർ ലീഗ് പുതിയ സീസൺ മുന്നോടിയായുള്ള യോഗ്യത റൗണ്ട് മത്സരങ്ങൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. രണ്ട് പൂളുകളിലായി 11 ടീമുകൾ യോഗ്യത റൗണ്ടിൽ മത്സരിക്കും. പൂൾ എയിലെ മത്സരങ്ങൾ പാലക്കാട് ഐഫ കൊപ്പം ഗ്രൗണ്ടിൽ വെച്ചാകും നടക്കുക. സെന്റ് ജോസഫ് കോളേജ് ദേവഗിരി, WMO കോളേജ് മുട്ടിൽ, EMEA കോളേജ് കൊണ്ടോട്ടി, ടാലന്റ്സ് അസോസിയേഷൻ, ട്രാവൻകൂർ റോയൽസ് എഫ് സി, ഷൂട്ടേഴ്സ് യുണൈറ്റഡ് പടന്ന എന്നിവർ ആണ് പൂൾ എയിൽ ഉള്ളത്.

ശ്രീ വ്യാസ കോളേജ്, കോസ്മോസ് എഫ് സി കോട്ടയം, ഗോൾഡൻ ത്രഡ്സ്, ട്രാവൻകൂർ യുണൈറ്റഡ്, ലൂക്കാ സോക്കർ ക്ലബ് എന്നിവർ പൂൾ ബിയിലും ഏറ്റുമുട്ടും. പൂൾ ബിയിലെ മത്സരങ്ങൾ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ ആകും നടക്കുക. 24 ഓഗസ്റ്റ് മുതലാകും പൂൾ ബിയിലെ മത്സരങ്ങൾ ആരംഭിക്കുക.

ഫിക്സ്ചർ;

20230814 233356

20230814 233357