മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മീഡ്ഫീൽഡർ മക്ടോമിനെയെ വിൽക്കാൻ സാധ്യതയില്ല. ഫ്രെഡും വാൻ ഡെ ബീകും ക്ലബ് വിടും എന്ന് ഉറപ്പായതിനാൽ മക്ടോമിനയെ നിലനിർത്താം എന്നാണ് ക്ലബ് ആലോചിക്കുന്നത്. ഒപ്പം അമ്രബതിനെ കൂടെ യുണൈറ്റഡ് ടീമിലേക്ക് എത്തിക്കുകയും ചെയ്യും. മക്ടോമിനയെയോ ഫ്രെഡിനെയോ വിൽക്കാൻ ആയിരുന്നു ക്ലബ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആലോചിച്ചിരുന്നത്. ഫ്രെഡ് കഴിഞ്ഞ ദിവസം ഫെനർബചെയിലേക്കുള്ള നീക്കം പൂർത്തിയാക്കിയിരുന്നു.
മക്ടോമിനെക്ക് ആയി 35 മില്യൺ പൗണ്ടിന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാമിൽ നിന്ന് ലഭിച്ചിരുന്നും. അത് യുണൈറ്റഡ് നിരസിക്കുകയും ചെയ്തിരുന്നു. മൗണ്ട് എത്തിയതോടെ തന്നെ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറയും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയായിരുന്നു. എങ്കിലും സ്ക്വാഡ് സ്ട്രെങ്ത് നിലനിർത്താൻ ആയി ടെൻ ഹാഗ് മക്ടോനിനയെ സ്ക്വാഡിൽ നിർത്തും.
മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.