ഇന്ന് സൗദി പ്രൊ ലീഗിന്റെ പുതിയ സീസണ് തുടക്കമാകും. മുൻ കാലങ്ങൾ പോലെ ആകില്ല ഇത്തവണ സൗദി പ്രൊ ലീഗിനു മേലെ ലോക ഫുട്ബോളിന്റെ ആകെ ശ്രദ്ധ ഉണ്ടാകും. യൂറോപ്പിലെ എല്ലാ വലിയ ലീഗുകളെയും ഞെട്ടിച്ച ഒരു ട്രാൻസ്ഫർ വിൻഡോയാണ് സൗദി പ്രൊ ലീഗിന് ഇത്തവണ ഉണ്ടായത്. ഫുട്ബോൾ ലോകത്തെ പല സൂപ്പർ താരങ്ങളും എത്തിയതോടെ സൗദിയിലെ ക്ലബുകളുടെ പേരുകൾ ഫുട്ബോൾ ആരാധകർക്ക് പരിചിതമായി.
റൊണാൾഡോ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് അൽ നസറിൽ എത്തിയതോടെ തുടങ്ങിയ മാറ്റമാണ് സൗദി ലീഗിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. ബെൻസീമയും മാനെയും ഫർമീനോയും റൂബൻ നെവസും എല്ലാം സൗദിയിലേക്ക് എത്തിയത് ആരും പ്രവചിക്കാത്ത നീക്കമായിരുന്നു. സൗദി ക്ലബുകൾ മെസ്സിയെയും എംബപ്പെയെയും അടക്കം സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.
The RSL is back… and it’s better than ever 🤩#yallaRSL pic.twitter.com/i0LK4QKapD
— Roshn Saudi League (@SPL_EN) August 9, 2023
ഇന്ന് അൽ അഹ്ലിയും അൽ ഹസ്മും തമ്മിലുള്ള മത്സരത്തിലൂടെയാകും സീസണ് തുടക്കമാകുന്നത്. ഈ സീസണിൽ വലിയ സൈനിംഗുകൾ നടത്തിയ ടീമിൽ ഒന്നാണ് അൽ അഹ്ലി. മഹ്റസ്, ഫർമീനോ, മെൻഡി, സെന്റ് മാക്സിമിൻ എന്നിവരെല്ലാം അൽ അഹ്ലി ടീമിൽ ഉണ്ട്. ഇന്ന് രാത്രി 11.30നാണ് മത്സരം. കളി സോണി നെറ്റ്വർക്കിൽ തത്സമയം ഉണ്ടാകും. സോണി ആണ് സൗദി ലീഗിന്റെ ടെലിക്കാസ്റ്റ് അവകാശം സ്വന്തമാക്കിയത്.