ഇഷാൻ പണ്ടിത കേരള ബ്ലാസ്റ്റേഴ്സിൽ 3 വർഷത്തെ കരാർ ഒപ്പുവെക്കും

Newsroom

Picsart 23 08 10 10 16 09 697
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവ സ്ട്രൈക്കർ ഇഷാൻ പണ്ടിതയെ സ്വന്തമാക്കും എന്ന് ഉറപ്പായി. താരത്തിന്റെ സൈനിംഗ് ഇന്ന് ഔദ്യോഗികമാകാൻ സാധ്യത. താരം കേരള ബ്ലാസ്റ്റേഴ്സിൽ 3 വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തെ കരാറും ഒപ്പം ഒരു വർഷം കൂടെ ലരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ടാകും. താരം കൊൽക്കത്തയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും. ഇഷാൻ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട് ‌

ഇഷാൻ പണ്ടിത 23 08 10 10 16 27 870

ചെന്നൈയിനെയും ഈസ്റ്റ് ബംഗാളിനെയും മറികടന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഇഷാനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസൺ അവസാനത്തോടെ ഇഷാൻ പണ്ടിത ജംഷദ്പൂർ വിട്ടിരുന്നു. ഈസ്റ്റ് ബംഗാൾ അടക്കമുള്ള ക്ലബുകളും ഇഷാനായി ശ്രമിച്ചിരുന്നു. അവസാന രണ്ടു സീസണുകളിലായി ഇഷാൻ ജംഷദ്പൂരിനൊപ്പം ആയിരുന്നു. എഫ് സി ഗോവയിൽ നിന്നായിരുന്നു താരം ജംഷദ്പൂരിലേക്ക് എത്തിയത്.

ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിലും യു ഡി ൽ അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്.