മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് പാകിസ്ഥാൻ ടീം ചീഫ് സെലക്ടറായി തിരിച്ചെത്താൻ ഒരുങ്ങുന്നു. 2016 മുതൽ 2019 വരെ അദ്ദേഹം വഹിച്ചിരുന്ന ചീഫ് സെലക്ടറുടെ റോൾ പുനരാരംഭിക്കുന്നതിന് ഇൻസമാം സമ്മതം നൽകിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2017ൽ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോഴും 2019 ലോകകപ്പിലും ഇൻസമാം ആയിരുന്നു പാകിസ്താൻ സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.
മിസ്ബാ ഉൾ ഹഖ്, ഇൻസമാം, മുഹമ്മദ് ഹഫീസ് എന്നിവരടങ്ങുന്ന പിസിബിയുടെ ക്രിക്കറ്റ് ടെക്‌നിക്കൽ കമ്മിറ്റി പുതിയ സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുകയാണ്. നിലവിൽ സെലക്ഷൻ പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഡയറക്ടർ മിക്കി ആർതറിന്റെയും മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ്ബേണിന്റെയും ടീമിനൊപ്പം ഉള്ള തുടർച്ചയും അടുത്തയാഴ്ച തീരുമാനിക്കും.