മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് റൈറ്റ് ബാക്ക് ജാവോ കാൻസലോ ബാഴ്സലോണയും ആയി വ്യക്തിഗത ധാരണയിൽ എത്തി. ജനുവരി മുതൽ തന്നെ സാവി ലക്ഷ്യം വെച്ച താരമാണ് കാൻസലോ. ഇനി താരത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആയി ബാഴ്സലോണ ധാരണയിൽ എത്തണം.
കഴിഞ്ഞ സീസണിൽ പകുതിയിൽ വെച്ചു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ബയേൺ മ്യൂണികിൽ ലോണിൽ ആണ് കാൻസലോ കളിച്ചത്. ഇടക്ക് ബയേണിനു 29 കാരനായ താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം ഉണ്ടായിരുന്നു എങ്കിലും പിന്നീട് അവർ പിന്മാറുക ആയിരുന്നു. നിലവിൽ ഡെമ്പെലയെ പി.എസ്.ജിക്ക് വിറ്റ ശേഷം കാൻസലോയെ മേടിക്കാൻ ആണ് ബാഴ്സലോണ പദ്ധതി.