ഗോളടിച്ചു കൂട്ടി സ്പെയിൻ ലോകകപ്പ് പ്രീക്വാർട്ടറിൽ

Newsroom

Picsart 23 07 26 15 02 03 745
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഇന്ന് ഗ്രൂപ്പ് സിയിലെ അവരുടെ രണ്ടാം മത്സരത്തിൽ സാംബിയയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത അഞ്ച്യ് ഗോളുകൾക്ക് ആണ് വിജയിച്ചത്. ബാഴ്സലോണ താരം ഹെർമോസോയുടെ ഇരട്ട ഗോളുകൾ സ്പെയിനിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെയും തോൽപ്പിച്ചിരുന്നു.

സ്പെയിൻ 23 07 26 15 02 19 763

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ 13 മിനുട്ടിൽ തന്നെ സ്പെയിൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഒമ്പതാം മിനുട്ടിൽ അബിയേര ദുയെനസ് ആണ് സ്പെയിന് ലീഡ് നൽകിയത്‌‌. പിന്നാലെ 13ആം മിനുട്ടിൽ ഹെർമോസോയുടെ ഫിനിഷ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ലെവന്റെ താരം റെദൊന്തോ ഫെറർ സ്പെയിന്റെ മൂന്നാം ഗോൾ നേടി. 73ആം മിനുട്ടിൽ ഹെർമോസോയുടെ രണ്ടാം ഗോൾ കൂടെ വന്നതോടെ സാംബിയ കളിയിൽ നിന്ന് ദൂരെ ആയി. ഈ രണ്ട് ഗോളുകളോടെ ഹെർമോസൊ സ്പെയിനിനായുള്ള തന്റെ ഗോൾ നേട്ടം 50 ആക്കി ഉയർത്തി. ഹെർമോസോയുടെ നൂറാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഇതിനു പിന്നാലെ 87ആം മിനുട്ടിൽ വീണ്ടും ഫെറർ വലയിൽ പന്ത് എത്തിച്ചു. സ്കോർ 5-0.

ഈ വിജയത്തോടെ സ്പെയിനും ജപ്പാനും 6 പോയിന്റുമായി പ്രീക്വാർട്ടർ യോഗ്യത നേടി‌. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്ന മത്സരത്തിൽ സ്പെയിനും ജപ്പാനും ഏറ്റുമുട്ടും.