അവസാനം ബെയർസ്റ്റോയുടെ വെടിക്കെട്ട്, ഇംഗ്ലണ്ടിന് 275 റൺസ് ലീഡ്

Newsroom

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം സെഷനിൽ ഇംഗ്ലണ്ട് ഓളൗട്ട് ആയി. 592 റൺസിനാണ് ഇംഗ്ലണ്ട് ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ഇംഗ്ലണ്ട് നേടി. 506/8 എന്ന നിലയിൽ നിന്ന് ലഞ്ചിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിയായി ബെയർസ്റ്റോ ആക്രമിച്ചു കളിച്ചു. 81 പന്തിൽ നിന്ന് 99 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്താകാതെ നിന്നു.

Picsart 23 07 21 19 29 28 201

ഇന്ന് 6 വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഈ ലീഡ് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാകും. ഓസ്ട്രേലിയക്ക് ആയി ഹേസല്വുഡ് 5 വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഇന്ന് രാവിലെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി പുറത്തായി‌ പിന്നാലെ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. 

സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 317 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. നേരത്തെ ഇംഗ്ലണ്ടിനായി സാക് ക്രോലിയുടെ 189 റൺസിന്റെ ഇന്നിംഗ്സ് ആണ് ആതിഥേയരുടെ ഇന്നിങ്സിന് കരുത്തായത്.