ഇന്ന് വനിതാ ഫുട്ബോൾ ലോകകപ്പിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ നൈജീരിയയും കാനഡയും സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്ത ഇന്ന് കാനഡക്ക് വിനയായി. 48ആം മിനുട്ടിൽ സിംഗ്ലയർ എടുത്ത പെനാൾട്ടി കിക്ക് നൈജീരിയ കീപ്പർ ചിയമക നന്ദോസി തടയുകയായിരുന്നു.
ഇരു ടീമുകൾക്കും ഇന്ന് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ അവസരങ്ങൾ ഗോളായി മാറിയില്ല. നൈജീരിയ താരം ഡെബോറ അബുദിയൊൻ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കാനഡക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയത് മുതലെടുക്കാൻ മാത്രം സമയം ബാക്കി ഉണ്ടായിരുന്നില്ല. നൈജീരിയക്ക് ഇനി അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. കാനഡ റിപബ്ലിക് ഓഫ് അയർലണ്ടിനെയും നേരിടും.