യുവ പ്രതീക്ഷയായ ഐസക് വാൻലാൽറുവത്ഫെല ഒഡീഷയിൽ കരാർ പുതുക്കി

Newsroom

Picsart 23 07 19 20 10 28 328
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ അറ്റാക്കിംഗ് താരം ഐസക് വാൻലാൽറുവത്ഫെല ഒഡീഷ എഫ് സിയിൽ കരാർ പുതുക്കി. 22കാരൻ 2026വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒഡീഷ എഫ് സി ഇന്ന് നടത്തി. 2020ൽ ഐസാളിൽ നിന്നായിരുന്നു ഐസാക് ഒഡീഷയിൽ എത്തിയത്‌. ഇതുവരെ ഒഡീഷക്ക് ഒപ്പം 17 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകളും രണ്ട് അസിസ്റ്റും സംഭാവന ചെയ്തു.

ഐസാക് 23 07 19 20 10 42 968

2018ൽ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിൽ നിന്ന് ആയിരുന്നു ആയിരുന്നു താരം ഐസാളിലേക്ക് മാറിയത്. മുമ്പ് കേരളത്തിന്റെ അക്കാദമിയായ റെഡ്സ്റ്റാർ അക്കാദമിയുടെയും താരമായിരുന്നു ഐസക്. റെഡ് സ്റ്റാറിലെ മികച്ച പ്രകടനമായിരുന്നു ഐസകിനെ ബെംഗളൂരു എഫ് സിയിൽ എത്തിച്ചത്.