ആരും പ്രതീക്ഷിക്കാത്ത ഒരു സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരിക്കുകയാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജോണി എവാൻസ് ക്ലബിൽ തിരിച്ചെത്തി. എവാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഷോർട്ട് ടേം കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. പ്രീസീസൺ സമയത്ത് ജോണി എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കും. ഇതിനു ശേഷം താരത്തെ സീസണിൽ നിലനിർത്തുന്നത് യുണൈറ്റഡ് ആലോചിക്കും. എവാൻസ് പുതിയ ക്ലബിനായും അന്വേഷിക്കുന്നുണ്ട്.
ലെസ്റ്റർ സിറ്റിയുടെ താരമായ എവാൻസ് ക്ലബ് റിലഗേറ്റഡ് ആയതിനാൽ ലെസ്റ്റർ വിടാം തീരുമാനിച്ചിരുന്നു. ഇപ്പോൾ എവാൻസ് യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. 34കാരനായ താരം 2018 മുതൽ ലെസ്റ്റ് സിറ്റിയിൽ ഉണ്ട്. അതിനു മുമ്പ് വെസ്റ്റ് ബ്രോമിൽ ആയിരുന്നു.
സർ അലക്സ് ഫെർഗൂസന്റെ കാലത്ത് യുണൈറ്റഡ് ഡിഫൻസിൽ 190ൽ അധികം മത്സരങ്ങൾ എവാൻസ് കളിച്ചിട്ടുണ്ട്. മൂന്ന് ലീഗ് കിരീടങ്ങളും കൂടാതെ ഒരു ക്ലബ് ലോകകപ്പും രണ്ട് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീൽഡും എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്.