ബുസ്ക്വറ്റ്സിന്റെ പകരക്കാരൻ; ഒരിയോൾ റോമേയു ബാഴ്‌സയിൽ എത്തും

Nihal Basheer

F00ngmlwwamnv5j
Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ ബുസ്ക്വറ്റ്സ് ടീം വിട്ട ശേഷം പകരക്കാരനെ എത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾ ഫലം കാണുന്നതായി സൂചന. തങ്ങളുടെ തന്നെ മുൻ യൂത്ത് – സീനിയർ ടീം അംഗവും നിലവിൽ ജിറോണയുടെ താരവുമായ ഒരിയോൾ റോമേയുവിനെ ആണ് ബാഴ്‌സ എത്തിക്കുന്നത് എന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ റീലിസ് ക്ലോസ് ആയ എട്ട് മില്യൺ യുറോയിൽ കുറഞ്ഞ തുക നൽകിയാണ് താരത്തെ ബാഴ്‌സലോണ തങ്ങളുടെ ടീമിലേക്ക് എത്തുന്നത്. മുൻപ് ബാഴ്‌സയുടെ വിവിധ യൂത്ത് ടീമിലും ബി ടീമിലും പിന്നീട് കുറഞ്ഞ മത്സരങ്ങൾ സീനിയർ ടീമിലും താരം പന്ത് തട്ടിയിട്ടുണ്ട്. നിശ്ചിത തുകക്ക് പുറമെ യുവതാരം പാബ്ലോ ടോറെയെ ലോണിൽ ജിറോണക്ക് കൈമാറാനും ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്.
Oreol romeu
ബ്രോസോവിച്ച് അടക്കമുള്ള സാധ്യതകൾ സാമ്പത്തിക പ്രശനങ്ങളിൽ തട്ടി അവസാനിച്ചതോടെയാണ് മറ്റ് താരങ്ങളിലേക്ക് ബാഴ്‌സലോണ തിരിഞ്ഞത്. റോമേയുവിന്റെ കുറഞ്ഞ റിലീസ് ക്ലോസും മറ്റൊരു കാരണമായി. ബാഴ്‌സ യൂത്ത് ടീമുകളിൽ കളിച്ച പരിചയവും ലാ ലീഗയിലെയും മതിയായ മത്സര പരിചയവും തുണയായവും എന്നാണ് ടീമിന്റെ വിശ്വാസം. റോമേയുവുമായി വ്യക്തിപരമായ കരാറിൽ ടീം എത്തിയതായി മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ അടിസ്ഥാന കരാർ ആണ് നൽകുക. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനും സാധിക്കും. 32 വയസുള്ള താരത്തിന്റെ പ്രായം കൂടുതൽ കാലത്തേക്ക് റോമേയുവിനെ ഉപയോഗിക്കാൻ സാധിക്കില്ലെന്ന കൃത്യമായ സൂചന ആണെങ്കിലും ഈ കാലയളവിൽ യുവ താരങ്ങളിൽ ഒരാളെ വളർത്തി കൊണ്ടു വരാൻ ആവും ബാഴ്‌സലോണയുടെ ശ്രമം. ചെൽസി, സ്തംപടൻ തുടങ്ങിയ ടീമുകളുടെയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഏഴ് വർഷത്തോളം സതാംപടണ് വേണ്ടി കളത്തിൽ ഇറങ്ങിയ ശേഷം കഴിഞ്ഞ സീസണിൽ ആണ് ജിറോണയിലേക്ക് എത്തുന്നത്. മുൻപ് ബാഴ്‌സക്ക് വേണ്ടി 2 സീനിയർ ടീം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.