മെസ്സി അമേരിക്കയിൽ എത്തി, വൻ വരവേൽപ്പ് നൽകാൻ ഇന്റർ മയാമി

Newsroom

യു‌എസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കാനായി അർജന്റീനിയൻ താരം ലയണൽ മെസ്സി ചൊവ്വാഴ്‌ച ഫ്ലോറിഡയിൽ എത്തു. ഫോർട്ട് ലോഡർഡെയ്‌ലിലെ ഇന്റർ മിയാമി സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഒരു ചെറിയ എക്‌സിക്യൂട്ടീവ് എയർപോർട്ടിൽ മെസ്സി തന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരു സ്വകാര്യ ജെറ്റിൽ എത്തിയ വാർത്ത അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ഞായറാഴ്ച മെസ്സിയുടെ ഇന്റർ മയാമി പ്രസന്റേഷൻ ഉണ്ടാകും.

മെസ്സി 23 07 12 11 57 38 097

ഷകിറ ഉൾപ്പെടെ ലോകത്തെ വൻ സെലിബ്രിറ്റികൾ മെസ്സിയെ അവതരിപ്പിക്കുന്ന ചടങ്ങിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം 60 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ടര വർഷത്തെ കരാറിൽ ഒപ്പിവെച്ചാണ് മെസ്സി മയാമിയിൽ എത്തുന്നത്.

“ഞങ്ങൾ എടുത്ത തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. പുതിയ വെല്ലുവിളിയും പുതിയ മാറ്റവും നേരിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” എന്ന് മെസ്സി അർജന്റീന ടിവി ഷോയായ ലാവ് എ ലാ എറ്റെർനിഡാഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജൂലൈ 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ മെസ്സി തന്റെ പുതിയ ക്ലബിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 21 കളികളിൽ നിന്ന് അഞ്ച് വിജയങ്ങൾ മാത്രം നേടി MLS ന്റെ ഈസ്റ്റേൺ കോൺഫറൻസിൽ ഏറ്റവും താഴെയാണ് മിയാമി, ലീഗിലെ 29 ടീമുകളിൽ 28-ാം സ്ഥാനത്താണ് അവരുള്ളത്.