ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതിൽ രണ്ടാം തവണയും സിംബാബ്‍വേയും കാലിടറിയപ്പോള്‍ ലോകകപ്പ് യോഗ്യത നേടാനാകാതെ ടീം പുറത്ത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 234/8 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ സിംബാബ്‍വേ 41.1 ഓവറിൽ 203 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
റയാന്‍ ബര്‍ള്‍ 83 റൺസും വെസ്‍ലി മാധേവേരെ 40 റൺസും സിക്കന്ദര്‍ റാസ 34 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. സിംബാബ്‍വേ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് സോള്‍ ആണ് കളിയിലെ താരമായത്.
സ്കോട്‍ലാന്‍ഡിന് വേണ്ടി സോളിനൊപ്പം ബ്രണ്ടന്‍ മക്മുല്ലന്‍, മൈക്കൽ ലീസ്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിംബാബ്‍വേയ്ക്കും സ്കോട്‍ലാന്‍ഡിനും ആറ് പോയിന്റാണെങ്കിലും മികച്ച റൺ റേറ്റ് സ്കോട്‍ലാന്‍ഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ നെതര്‍ലാണ്ട്സ് വലിയ റൺ റേറ്റിൽ വിജയിക്കാത്ത പക്ഷം സ്കോട്‍ലാന്‍ഡ് ശ്രീലങ്കയ്ക്കൊപ്പം ലോകകപ്പിന് യോഗ്യത നേടും.