ലാലിയൻസങ്ക ഒഡീഷ എഫ് സിയിൽ

Newsroom

രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയിൽ നിന്ന് മധ്യനിര താരം ലാലിയൻസങ്ക റെൻത്‌ലീയെ ഒഡീഷ എഫ് സി സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ആണ് താരം ഒഡീഷയിൽ എത്തുന്നത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ ഒരു ഉൽപ്പന്നമാണ് റെൻത്ലി.

ലാലിയൻസങ്ക 23 07 02 13 49 46 617

2017-ൽ ചെന്നൈയിൻ എഫ്‌സി റിസർവ്‌സിലൂടെ ലാലിയൻസംഗ റെന്ത്‌ലി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. മിസോറാമിൽ നിന്നുള്ള താരം പിന്നീട് ഇന്ത്യൻ ആരോസിൽ ചേർന്നു. റെൻത്‌ലി അവിടെ നിന്ന് സുദേവ ഡൽഹി എഫ്‌സിയിലേക്ക് മാറി. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആണ് രാജസ്ഥാൻ യുണൈറ്റഡ് താരത്തെ സൈൻ ചെയ്തത്‌.