ലോകകപ്പിന് വരാൻ അനുമതി നൽകും മുമ്പ് പാകിസ്താൻ സംഘം ഇന്ത്യയിലെ സുരക്ഷ വിലയിരുത്താനായി ഇന്ത്യയിലേക്ക് വരും

Newsroom

Picsart 23 03 24 12 44 32 455
Download the Fanport app now!
Appstore Badge
Google Play Badge 1

2023-ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള വേദികൾ പരിശോധിക്കാൻ പാകിസ്ഥാൻ സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കും. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ വെച്ച് ലോകകപ്പ് നടക്കുന്നത്. സുരക്ഷാ പ്രതിനിധി സംഘം ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ കളിക്കുന്ന വേദികളിലെല്ലാം പരിശോധന നടത്തും. ഒക്‌ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്നത്.

Picsart 23 03 13 21 38 38 719

പാകിസ്ഥാൻ കളിക്കുന്ന വേദികളും ലോകകപ്പിൽ അവർക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പരിശോധിച്ച് സുരക്ഷ ഉറപ്പിച്ച ശേഷം മാത്രമേ പാകിസ്താൻ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്ന കാര്യത്തിൽ അവരുടെ ഗവൺമെന്റ് തീരുമാനം എടുക്കുകയുള്ളൂ.

ഇന്ത്യയിലേക്കുള്ള ഏതൊരു പര്യടനത്തിനും മുമ്പ് ക്രിക്കറ്റ് ബോർഡ് സാധാരണയായി ഇന്ത്യയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുന്നത് പതിവാണ്. പ്രതിനിധി സംഘം ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ടൂർണമെന്റിനായി പോകുന്ന കളിക്കാർ, ഉദ്യോഗസ്ഥർ, ആരാധകർ, മാധ്യമങ്ങൾ എന്നിവരുടെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അവരുമായി ചർച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്യുമെന്നും പാകിസ്താൻ കായിക മന്ത്രാലയം അറിയിച്ചു.