2023ലെ ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലി തിളങ്ങും എന്നും അദ്ദേഹം ആധിപത്യം സ്ഥാപിക്കും എന്നും വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്. തന്റെ മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സഹതാരവും ഇന്ത്യൻ ബാറ്റിംഗ് താരവുമായ വിരാട് കോഹ്ലിയുടെ സമീപകാലത്തെ ഫോം കാര്യമാക്കണ്ട എന്നും അദ്ദേഹം ശക്തമായി തിരിച്ചുവരും എന്നും ഗെയ്ല് പറയുന്നു. കോഹ്ലിക്ക് മികച്ച ഐ പി എൽ ആയിരുന്നു എങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം കോഹ്ലിയെ വീണ്ടും സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്.
“കഠിനമായ സമയങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കില്ല, എന്നാൽ മികച്ച കളിക്കാർ കൂടുതൽ കാലം നിലനിൽക്കും. വിരാട് മാനസികമായും ശാരീരികമായും ശക്തനാണ്. അദ്ദേഹം ഈ ലോകകപ്പിന് പോയി ആധിപത്യം സ്ഥാപിക്കും.” ഗെയ്ൽ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
“കളിക്കാരെന്ന നിലയിൽ, ഞങ്ങൾ ഇതുപോലെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകും, സ്വയം ഉയർത്താൻ നിങ്ങൾക്ക് പോസിറ്റീവ് എനർജി ആവശ്യമുണ്ട്. ഒരിക്കൽ ഞങ്ങൾ ഫോമിലേക്ക് തിരിച്ചെത്തിയാൽ, ഞങ്ങൾ എത്രത്തോളം അപകടകാരികളാണെന്ന് ഞങ്ങൾക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ വളരെക്കാലമായി ഐസിസി ട്രോഫി നേടിയിട്ടില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ അവർ ഫേവറിറ്റുകളായി സ്വന്തം തട്ടകത്തിൽ കളിക്കുമ്പോൾ വലിയ സമ്മർദത്തിൽ ആയിരിക്കും എന്നും ഗെയ്ൽ കൂട്ടിച്ചേർത്തു.