ഡെക്ലൻ റൈസിനായി മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ബിഡ് എത്തി

Newsroom

ആഴ്‌സണൽ
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെക്ലൻ റൈസിനായുള്ള ട്രാൻസ്ഫർ യുദ്ധം ശക്തമാകുന്നു. റൈസിനായി മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ അവരുടെ ആദ്യ ബിഡ് സമർപ്പിച്ചിരിക്കുകയാണ്‌. 82 മില്യണും 10 മില്യൺ ആഡ് ഓണുമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ബിഡ്. നേരത്തെ ആഴ്സണൽ 2 ബിഡുകൾ സമർപ്പിച്ചിരുന്നു. 92 മില്യന്റെ ബിഡ് നേരത്തെ ആഴ്സണൽ സമർപ്പിച്ചെങ്കിലും അതും വെസ്റ്റ് ഹാം റിജക്റ്റ് ചെയ്തിരുന്നു.

ഡെക്ലൻ 23 06 08 07 13 56 695

മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് റൈസിനെ സ്വന്തമാക്കാനായി ആഴ്സണൽ പുതിയ ഒരു ബിഡ് കൂടെ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. വെസ്റ്റ് ഹാം 100 മില്യൺ ആണ് റൈസിനായി പ്രതീക്ഷിക്കുന്ന ബിഡ്.

റൈസുമായി മാഞ്ചസ്റ്റർ സിറ്റി നേരിട്ട് ചർച്ചകൾ നടത്തും. ൽഗുണ്ടോഗൻ ക്ലബ് വിട്ടതിനാൽ ഇതിനകം തന്നെ സിറ്റി കൊവാചിചിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ സിറ്റി റൈസിനെ കൂടെ മിഡ്ഫീൽഡിൽ എത്തിച്ച് ടീമിനെ അതിശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്.

വെസ്റ്റ് ഹാമിനെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ഡക്ലൻ റൈസ് തന്റെ അവസാനം മത്സരം വെസ്റ്റ് ഹാമിനായി കളിച്ചു കഴിഞ്ഞു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.