കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ബികാഷ് സിംഗ് ആദ്യ സീസണിൽ ലോണിൽ പോകും

Newsroom

Picsart 23 06 25 18 55 56 846
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബികാഷ് സിംഗ് അടുത്ത സീസണിൽ ലോണിൽ പോകും. യുവ മിഡ്ഫീൽഡറുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി എങ്കിലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രാവു ക്ലബിൽ നിന്നാണ് മിഡ്ഫീൽഡർ സഗോൽസെം ബികാഷ് സിംഗ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരം കേരള ബ്ലാസ്റ്റേഴ്സിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യ സീസൺ ഐ ലീഗ് ക്ലബായ മൊഹമ്മദൻസിൽ ലോണിൽ താരം ചിലവഴിക്കും എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 06 15 17 59 21 544

മണിപ്പൂർ സ്വദേശിയായ 22കാരൻ മിഡ്ഫീൽഡിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അവസാന രണ്ടു സീസണായി ട്രാവു ക്ലബിനൊപ്പം ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ ബികാഷ് നേടിയിരുന്നു‌.