സ്പർസ് സ്ട്രൈക്കർ ഹാരി കെയ്നെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട്. ഹാരി കെയ്നെ സ്വന്തമാക്കുക എളുപ്പമല്ല എന്ന് യുണൈറ്റഡ് തിരിച്ചറിയുകയാണ്. സ്പർസ് ഹാരി കെയ്നെ വിൽക്കാനെ പദ്ധതിയിടുന്നില്ല എന്നും അതിനാൽ അതിനായുള്ള ശ്രമങ്ങൾ മറ്റു ലക്ഷ്യങ്ങളിൽ നിന്ന് ക്ലബിനെ അകറ്റാനേ സാധ്യതയുള്ളൂ എന്നും ക്ലബ് വിശ്വസിക്കുന്നു.
ഹാരി കെയ്നെ അല്ല മറ്റു അറ്റാക്കിംഗ് താരങ്ങൾക്ക് ആയാണ് യുണൈറ്റഡ് ഇപ്പോൾ രംഗത്ത് ഉള്ളത് എന്ന് ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. അറ്റലാന്റ സ്ട്രൈക്കർ ആയ റാസ്മസ് ഹൊയ്ലണ്ടാണ് യുണൈറ്റഡ് ലിസ്റ്റിലെ പ്രധാനി. താരവും യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും കെയ്നിനായി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എംബപ്പെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ റയലിന്റെ പ്രധാന ലക്ഷ്യം ഇനി എംബപ്പെ ആകും. 29കാരനായ ഹാരി കെയ്ന് സ്പർസിൽ ഇനി ഒഎഉ വർഷത്തെ കരാർ കൂടിയാണ് ബാക്കിയുള്ളത്.