മൊണാക്കോ പരിശീലകനെ പുറത്താക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിൽ യൂറോപ്യൻ മത്സരത്തിന് യോഗ്യത നേടുന്നതിൽ മൊണാക്കോ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ ഫിലിപ്പ് ക്ലെമന്റിനെ ക്ലബ് പുറത്താക്കി. ക്ലെമന്റ് 2022 ജനുവരിയിൽ ആയിരുന്നു പരിശീലക ചുമതലയേറ്റത്. ക്ലബ്ബിനെ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിലേക്ക് നയിക്കാൻ അദ്ദേഹത്തിന് ആയിരുന്നു.

Picsart 23 06 04 22 16 39 769

ഈ സീസണിലെ ബഹുഭൂരിപക്ഷം സമയത്തും ലിഗ് 1 ലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൊണാക്കോ ഉണ്ടായിരുന്നു. എന്നാൽ അവസാനം അവരുടെ ഫോം മോശമായി. സീസണിലെ അവസാന ഏഴ് മത്സരങ്ങളിൽ ഒരു ജയം മാത്രം ആണ് മൊണോക്കോ നേടിയത്‌. ക്ലബ് ആറാം സ്ഥാനത്തേക്ക് താഴ്ന്നതോടെ അവർ അടുത്ത സീസണിൽ യൂറോപ്പിൽ ഉണ്ടാകില്ല എന്ന് ഉറപ്പായി.

ക്ലെമന്റിന്റെ പിൻഗാമിയെ മുൻ ലീഡ്‌സ് യുണൈറ്റഡ് മാനേജർ ജെസ്സി മാർഷ് എത്തും എന്നാണ് സൂചന.