അഫ്ഗാനെതിരെ വലിയ വിജയവുമായി ശ്രീലങ്കയുടെ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് വലിയ വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 326/3 എന്ന സ്കോർ ഉയർത്തി. 75 പന്തിൽ നിന്ന് 78 റൺസുമായി കുശാൽ മെൻഡിസ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 52 റൺസുമായി കരുണരത്നെയും തിളങ്ങി. അഫ്ഗാനു വേണ്ടി മുഹമ്മദ് നബിയും ഫരീദ് അഹ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശ്രീലങ്ക 23 06 04 19 36 27 480

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാൻ 191 റൺസിന് ഓളൗട്ട് ആയി. 57 റൺസ് എടുത്ത ഹഷ്മതുള്ള ഷാഹിദി, 54 റൺസ് എടുത്ത ഇബ്രാഹിം സദ്രാൻ എന്നിവർ മാത്രമാണ് അഫ്ഗാനായി തിളങ്ങിയത്. ധനഞ്ചയ ഡി സിൽവയും ഹസരംഗയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ശ്രീലങ്കയ്ക്ക് ആയി ബൗളു കൊണ്ട് തിളങ്ങി‌. ഈ വിജയത്തോടെ പരമ്പര 1-1 എന്നായി.