റയോ വയ്യക്കാനോയുടെ ചരിത്രത്തിലെ ഒരു യുഗം അവസാനിപ്പിച്ചു കൊണ്ട് കോച്ച് ആൻഡോണി ഇരൗല ടീം വിടുമെന്ന് ഉറപ്പിച്ചു. ടീം മുന്നോട്ടു വെച്ച പുതിയ കരാർ തള്ളിയ അദ്ദേഹം സീസണോടെ റയോ വിടുകയാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക ആണ് റിപ്പോർട്ട് ചെയ്തത്. വയ്യക്കാനോയിൽ മികച്ച കളികെട്ടഴിക്കുന്നതിന് തന്ത്രങ്ങൾ പുതിയ കോച്ചിനെ സ്വന്തമാക്കാൻ സപെയിനിൽ നിന്നും പുറത്തു നിന്നും ടീമുകൾ സജ്ജരായി നിൽപ്പാണെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം എതിരാളികളുടെ പോലും കയ്യടി നേടിയ ഇരൗലയുടെ സാന്നിധ്യം കൈവിടുന്നത് റയോക്ക് വലിയ തിരിച്ചടി ആവും. ടീമിന്റെ പുതിയ ഓഫർ മികച്ചതാണെങ്കിലും മറ്റൊരു വലിയ ക്ലബ്ബ് തന്നെയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് മാർക ചൂണ്ടിക്കാണിക്കുന്നത്.
മുൻ അത്ലറ്റിക് ബിൽബാവോ താരമായിരുന്ന ഇരൗല, സെഗുണ്ട ഡിവിഷനിൽ മിരാന്റെസിനെ പരിശീലിപ്പിച്ച ശേഷമാണ് റയോയിൽ എത്തുന്നത്. മിരാന്റസിനെ സ്പാനിഷ് കപ്പ് സെമി ഫൈനലിലേക്ക് നയിച്ച അദ്ദേഹത്തെ റയോ നോട്ടമിടുകയായിരുന്നു. റയോയെ രണ്ടാം ഡിവിഷനിൽ നിന്നും ലാ ലീഗയിലേക്ക് എത്തിക്കാൻ സഹായിച്ച ഇരൗല, ടീമിനെ നാൽപത് വർഷത്തിന് ശേഷം കോപ്പ് ഡെൽ റെയ് സെമിയിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ അക്രമണാത്മക ശൈലി തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. റയൽ മാഡ്രിഡ്, ബാഴ്സലോണ ടീമുകളെ കീഴടക്കാനും റയോക്കൊപ്പം അദ്ദേഹത്തിന് സാധിച്ചു. നിലവിൽ സെവിയ്യ, അത്ലറ്റിക് ക്ലബ്, വിയ്യാറയൽ ടീമുകൾ ഇരൗലയുടെ അടുത്ത നീകത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു പക്ഷെ അടുത്ത ഒരു സീസണിൽ അദ്ദേഹം കോച്ചിങ്ങിൽ നിന്നും വിട്ടു നിന്നാലും അത്ഭുതമില്ലെന്നു മാർക വെളിപ്പെടുത്തുന്നു. ഫെബ്രുവരിയിൽ ലീഡ്സിൽ നിന്നും ഓഫർ ഉണ്ടായിട്ടും അദ്ദേഹം റയോ വയ്യക്കാനോ വിടാൻ തയ്യാറായിരുന്നില്ല.
Download the Fanport app now!