മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസ് പ്രീമിയർ ലീഗിൽ പതറും എന്ന് പ്രവചിച്ചതിന് ലിവർപൂൾ ഇതിഹാസം ജാമി കരാഗർ മാപ്പു പറഞ്ഞു. ലിസാൻഡ്രോക്ക് പ്രീമിയർ ലീഗിൽ കളിക്കാൻ ഉള്ള വലുപ്പം ഇല്ലെന്നായിരുന്നു സീസൺ ആരംഭത്തിൽ കാര പറഞ്ഞത്. എന്നാൽ മാർട്ടിനെസിന് ഇംഗ്ലണ്ടിൽ ആദ്യ സീസണിൽ ഗംഭീരമായിരുന്നു. യുണൈറ്റഡിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായി താരം മാറുകയും ചെയ്തു.
എന്നാൽ താൻ അങ്ങനെ പറഞ്ഞതിന് ക്ഷമാപണം നടത്തുന്നതായി കാരഗർ പറഞ്ഞു. “പ്രീമിയർ ലീഗിൽ കളിക്കാൻ ഉയരം താരത്തിനില്ല” എന്നത് താൻ ലിസാൻഡ്രോ മാർട്ടിനെസിനെക്കുറിച്ചല്ല പറഞ്ഞത് എന്നും പൊതുവെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ആറടി താഴെയുള്ള ഏത് സെന്റർ ബാക്കിനും പ്രീമിയർ ലീഗിൽ കളിക്കുക എളുപ്പമാകില്ല എന്നാണ് ഉദ്ദേശിച്ചത് എന്നും കാരഗർ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
കാസെമിറോയെപ്പോലെ, മാർട്ടിനെസ് പ്രതിരോധത്തിൽ ഇല്ലാതിരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറുന്നുണ്ട് എന്നും കാരഗർ കൂട്ടിച്ചേർത്തു.