ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പുകൾ തീരുമാനം ആയി. ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിലാണ് അകപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ശക്തരായ ഓസ്ട്രേലിയ, സിറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. അടുത്ത വർഷം ആദ്യം ഖത്തറിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഈ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുക ഇന്ത്യക്ക് ഒട്ടും എളുപ്പമാകില്ല.
ഏഷ്യൻ കപ്പ് നേടുന്നതിനായുള്ള ഫേവറിറ്റുകളിൽ ഒരു ടീമാണ് ഓസ്ട്രേലിയ. സിറിയ ലോക റാങ്കിംഗിൽ ഇപ്പോൾ 90ആം സ്ഥാനത്ത് ആണെങ്കിലും അവരെ നേരിടുക ഇന്ത്യക്ക് എളുപ്പമാകില്ല. ഉസ്ബെകിസ്താൻ ലോക റാങ്കിംഗിൽ 74ആമത് ഉള്ളത് ടീമാണ്.
ആതിഥേയരായ ഖത്തർ, ഒപ്പം കരുത്തരായ ചൈന, താജികിസ്താൻ, ലെബനൻ എന്നിവർ ഗ്രൂപ്പ് എയിൽ ഉണ്ട്. ഇറാൻ, ഹോങ്കോങ്, പലസ്തീൻ, യു എ ഇ എന്നിവർ ആണ് ഗ്രൂപ്പ് സിയിൽ.
ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം, ഇറാഖ് എന്നിവർ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുന്നു. കൊറിയ, മലേഷ്യ, ജോർദാൻ, ബഹ്റൈൻ എന്നിവർ ഗ്രൂപ്പ് ഇയിൽ പോരാടും. സൗദി അറേബ്യ, കിർഗിസ്താൻ, തായ്ലാന്റ്, ഒമാൻ എന്നിവർ ഗ്രൂപ്പ് എഫിലും കളിക്കും.