ടീമുകൾ 200ന് മുകളിൽ സ്കോർ ചെയ്യുന്നതും ചെയ്സ് ചെയ്യുന്നതും സ്വാഭാവികമാകാൻ കാരണം ടീമുകൾ റിസ്ക് എടുക്കുന്നത് കൊണ്ടാണെന്ന് രോഹിത് ശർമ്മ. ആർ സി ബിക്ക് എതിരെ 200 റൺസ് ചെയ്സ് ചെയ്ത് ജയിച്ച ശേഷം സംസാരിക്കുക ആയിരുന്നു മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ. ഇന്ന് നല്ല പിച്ചായിരുന്നു. നിങ്ങൾക്ക് റൺസ് നേടാൻ ആകുന്ന പിച്ച്. ഞങ്ങൾ അവരെ 200-ൽ താഴെയായി പരിമിതപ്പെടുത്തി. ഒരു വലിയ ശ്രമമായിരുന്നു അത്. അല്ലെങ്കിൽ 220 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് അവർ നേടിയേനെ. രോഹിത് പറഞ്ഞു.
സുരക്ഷിതമായ സ്കോർ എന്താണെന്ന് ഇപ്പോൾ എനിക്കറിയില്ല. 200ന് മുകളിൽ സ്കോർ ചെയ്ത കഴിഞ്ഞ നാല് കളികളും ഞങ്ങൾ വിജയിച്ചു.. മിക്ക ടീമുകളും റിസ്ക് എടുക്കുന്നു, അത് ആണ് ഉയർന്ന സ്കോറിൽ എത്തുന്നത്. ബാറ്റർമാർ റിസ്ക് എടുക്കുകയും 200 പ്ലസ് സ്കോറുകൾ പിന്തുടരുകയും ചെയ്യുന്നു. ടീമിനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നതാണ് ബാറ്റർമാരുടെ മനസ്സ്, അതും ഫലം കാണുന്നു. രോഹിത് പറഞ്ഞു.