മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് ക്രേവൺ കോട്ടേജിൽ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ആഴ്സണലിനെക്കാൾ ഒരു പോയിന്റ് മുന്നിൽ എത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയി. ആഴ്സണലിനെക്കാൾ ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചത്.
ഇന്ന് മത്സരം ആരംഭിച്ചു രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എർലിംഗ് ഹാളണ്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റിക്കായുള്ള 50ആം ഗോളായിരുന്നു ഇത്.
ഈ ഗോളിന് ഫുൾഹാം 15ആം മിനുട്ടിൽ മറുപടി നൽകി. കാർലോസ് വിനിഷ്യസ് ആണ് സമനിക ഗോൾ നേടിയത്. 36ആം മിനുട്ടിൽ ഹൂലിയൻ ആൽവരസിന്റെ ഒരു മനീഹരമായ ഫിനിഷ് സിറ്റിയെ വീണ്ടും മുന്നിൽ എത്തിച്ചു. ഈ ഗോൾവിജയ ഗോളായും മാറി.
32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 76 പോയിന്റാണ് ഉള്ളത്. 33 മത്സരങ്ങൾ കളിച്ച ആഴ്സണൽ 75 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു.