“അർജുൻ ടെൻഡുൽക്കൽ ട്രെന്റ് ബൗൾട്ടിനെ പോലെ, ഡെത്ത് ഓവറിൽ പന്ത് കൊടുക്കരുത്”

Newsroom

മുംബൈ ഇന്ത്യൻസ് താരം അർജുൻ ടെൻഡുൽക്കറിന് ഡെത്ത് ഓവറിൽ പന്ത് കൊടുക്കരുത് എന്ന് മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൗൾ പറഞ്ഞു‌‌. യുവതാരം ഇതുവരെ ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ആയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.

Picsart 23 04 16 15 56 09 644

ട്രെന്റ് ബോൾട്ടിനെയും ദീപക് ചാഹറിനെയും പോലെയാണ് അർജ്ജുൻ എന്നും, രണ്ടോ മൂന്നോ ഓവറുകൾ ആദ്യ എറിഞ്ഞ് ബൗളിംഗ് അവസാനിപ്പിക്കണം എന്നും ഡൗൾ പറഞ്ഞു. ഇന്നിംഗ്‌സിന്റെ അവസാനം ബൗൾ ചെയ്യാൻ അദ്ദേഹത്തിന് ഇപ്പോൾ പരിചയ സമ്പത്തില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ ഒരു ചെറുപ്പക്കാരനോട് ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം, ഒരു മോശം കളിക്ക് ശേഷം അവനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുക എന്നതാണ്, രോഹിത് ശർമ്മക്ക് അർജുൻ ഇതുവരെ ഒരു ഡെത്ത് ബൗളർ അല്ലെന്ന് അറിയാം. അതാണ് അയാൾക്ക് വീണ്ടും അവസരം നൽകാൻ മുംബൈ തീരുമാനിച്ചത്. ഡൗൾ കൂട്ടിച്ചേർത്തു.