മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കറെ ആണ് സൈൻ ചെയ്യേണ്ടത്, ഹാരി കെയ്നെ അല്ല എന്ന് വിഡിച്

Newsroom

ബയേൺ മ്യൂണിക്
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കെയ്നെ സൈൻ ചെയ്യരുത് എന്ന അഭിപ്രായവുമായി യുണൈറ്റഡിന്റെ ഇതിഹാസ ഡിഫൻഡർ വിഡിച്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കെയ്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിഡിചിന്റെ പ്രതികരണം. ഈ സീസൺ അവസാനത്തോടെ സ്പർസ് വിടാൻ ആഗ്രഹിക്കുന്ന ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്‌.

Picsart 23 03 24 02 20 15 180

” നിങ്ങൾക്ക് 100 ​​ശതമാനം ഉറപ്പില്ല എങ്കിൽ ഒരു സ്ട്രൈക്കറെ വാങ്ങരുത്.” വിഡിച് പറഞ്ഞു. ഹാരി കെയ്ന് എത്ര പണം നൽകേണ്ടി വരും എന്നു. അദ്ദേഹത്തിന് എത്ര വയസ്സായി എന്നും വിഡിച് ചോദിക്കുന്നു. അദ്ദേഹം കഴിഞ്ഞ 10 വർഷമായി ഒരു മികച്ച സ്‌ട്രൈക്കറാണ്, അദ്ദേഹം തീർച്ചയായും ഗോളുകളും നേടും. വിഡിച് തുടർന്നു‌.

പക്ഷേ തീർച്ചയായും ഞാൻ ആണെങ്കിൽ മറ്റുള്ള ഓപ്ഷനിലേക്ക് പോകും. വർഷങ്ങളോളം ഒരു സ്‌ട്രൈക്കർ ടീമിൽ നിൽക്കേണ്ടതുണ്ട്‌. അങ്ങനെ വേണം ക്ലബ്ബ് ചിന്തിക്കാൻ. 23, 24 വയസ്സുള്ള കളിക്കാരെ കണ്ടെത്തണം, അവർ ആണെങ്കിൽ ക്ലബിൽ ദീർഘകാലം തുടരും.” വിഡിച് പറഞ്ഞു.