ക്രിസ്റ്റൽ പാലസ് അവരുടെ സ്റ്റാർ വിംഗർ വിൽഫ്രഡ് സാഹയ്ക്ക് പുതിയ കരാർ വാഗ്ദാനം ചെയ്തു. ആഴ്ചയിൽ 200,000 പൗണ്ട് മൂല്യമുള്ള പുതിയ നാല് വർഷത്തെ കരാർ ആണ് ക്ലബ് ഓഫർ ചെയ്തിരിക്കുന്നത്. സാഹ എന്നാൽ ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല. ആഴ്സണൽ, ചെൽസി, പിഎസ്ജി, ബയേൺ മ്യൂണിക്ക്, റോമ, മാഴ്സെ എന്നിവയുൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2014-ൽ ക്ലബ്ബിൽ തിരിച്ചെത്തിയതു മുതൽ പാലസിന്റെ പ്രധാന കളിക്കാരനായി 31-കാരനായ സാഹ തുടരുന്നുണ്ട്. തന്റെ ഓപ്ഷനുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും തന്റെ ഭാവിയെക്കുറിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നുമാണ് സാഹ പറയുന്നത്.
ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇപ്പോൾ 12-ാം സ്ഥാനത്ത് നിൽക്കുകയാണ് പാലസ്.വർഷങ്ങളായി സെൽഹർസ്റ്റ് പാർക്കിലെ ആരാധകരുടെ പ്രിയങ്കരനായിരുന്നു സഹ, അദ്ദേഹത്തെ നഷ്ടമായ ക്ലബിന് അത് വലിയ നഷ്ടമായിരിക്കും.