ഗോളടി തുടർന്ന് അസെൻസിയോ, റയൽ സെൽറ്റ വിഗോയെ തോല്പ്പിച്ചു

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡിന് ഒരു വിജയം കൂടെ. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട ആഞ്ചലോട്ടിയുടെ ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് ബെർണബയുവിൽ വിജയിച്ചത്. അസൻസിയോയും മിലിറ്റാവോയും ആണ് റയൽ മാഡ്രിഡിനായി ഗോളുകൾ നേടിയത്. 42ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു അസൻസിയോയുടെ ഗോൾ. 2023ലെ അസൻസിയോയുടെ എട്ടാം ഗോളായിരുന്നു ഇത്.

റയൽ 23 04 23 02 12 24 629

രണ്ടാം പകുതിയുടെ തുടക്കത്തിൽ അസൻസിയോയുടെ അസിസ്റ്റിൽ നിന്ന് മിലിറ്റാവോ റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. ഈ വിജയത്തോടെ 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി റയൽ ലീഗിൽ രണ്ടാമത് തുടരുകയാണ്. ഒന്നാമതുള്ള ബാഴ്സലോണയെക്കാൾ 8 പോയിന്റ് പുറകിൽ ആണ് റയൽ മാഡ്രിഡ് ഇപ്പോൾ.