മാഞ്ചസ്റ്റർ സിറ്റി അവരുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയം വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി 300 മില്യൺ പൗണ്ടിന്റെ പ്ലാൻ അടങ്ങുന്ന അപേക്ഷ മാഞ്ചസ്റ്റർ സിറ്റി സമർപ്പിച്ചു. നോർത്ത് സ്റ്റാൻഡ് വിപുലീകരിക്കുന്നതിലൂടെ നിലവിലെ കപ്പാസിറ്റി ഉയർത്താൻ ആണ് സിറ്റി ഉദ്ദേശിക്കുന്നത്. 53,400 ആണ് ഇപ്പോൾ സിറ്റി ഹോൻ ഗ്രൗണ്ട് കപ്പാസിറ്റി. ഇത് 60,000 ആയി ഉയർത്താൻ ആണ് ക്ലബ് ഉദ്ദേശിക്കുന്നത്.
3,000 ശേഷിയുള്ള ഫാൻ സോൺ, പുതിയ ക്ലബ്ബ് ഷോപ്പ്, മ്യൂസിയം, 400 റൂമുകൾ ഉള്ള ഹോട്ടൽ എന്നിവയും മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റേഡിയം വികസന പ്ലാനിൽ ഉണ്ട്. മൂന്ന് വർഷം എടുക്കും ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ. 300 മില്യണിലധികം പൗണ്ടിന്റെ നിക്ഷേപം ഈ സ്റ്റേഡിയം വികസനത്തിനു വേണ്ടി വരും.