അയര്‍ലണ്ട് 143 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

ഗോള്‍ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഭീഷണിയിൽ അയര്‍ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ അയര്‍ലണ്ട് ആദ്യ ഇന്നിംഗ്സിൽ 143 റൺസിന് ഓള്‍ഔട്ട് ആയ ശേഷം രണ്ടാം ഇന്നിംഗ്സിൽ 41/5 എന്ന നിലയിലാണ്.

407 റൺസാണ് ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ അയര്‍ലണ്ട് നേടേണ്ടത്. ആദ്യ ഇന്നിംഗ്സിൽ പ്രഭാത് ജയസൂര്യ 7 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ പ്രഭാതും വിശ്വ ഫെര്‍ണാണ്ടോയും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.