പരമ്പര സ്വന്തമാക്കാൻ പാകിസ്താന് 164 റൺസ് വേണം

Newsroom

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന, പാകിസ്ഥാൻ ന്യൂസിലൻഡ് ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ, ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് പാക്കിസ്ഥാന് മുന്നിൽ 164 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പാകി 23 04 17 23 25 27 919

49 പന്തിൽ 7 ബൗണ്ടറിയും 2 സിക്‌സും സഹിതം 64 റൺസെടുത്ത ടോം ലാഥമാണ് ന്യൂസിലൻഡ് നിരയിൽ ഏറ്റവും തിളങ്ങിയത്. ഡാരിൽ മിച്ചലും 26 പന്തിൽ 33 റൺസ് എടുത്തു. വേറെ ആർക്കും കാര്യനായി തിളങ്ങാൻ ആയില്ല. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ജയിച്ചാൽ പാകിസ്താന് പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് ടി0യും പാകിസ്താൻ വിജയിച്ചിരുന്നു.